Monday, September 18, 2006

ഒരു പോക്കാച്ചി വീരഗാഥ







ഒറ്റക്കൊരു പൊന്തക്കാട്ടില്‍ ഒരു മൊന്ത വെളിച്ചം മോന്തി
ഇരുളിന്റെ ചിലങ്കയുമായിട്ടൊരു പൊണ്ണത്തവള കലമ്പീ..

പേക്രോം പോക്രോം .. തക തക പേക്രോം പോക്രോം ..!!
പേക്രോം പോക്രോം .. തിന്തക പേക്രോം പോക്രോം ..!!

വെളിവില്ലാ വെള്ളം പോലും മഴയായിയൊതുങ്ങിയൊരുങ്ങി
മരമായ മരങ്ങളിലൊക്കെ മിനു മിന്നണ തുള്ളികള്‍ ഞാന്നു
പുതു മണ്ണിന്‍ പെര്‍ഫ്യൂമുകളില്‍ കുഴിയാനകള്‍ ചന്തം കൂട്ടി
ഇലനാരുകള്‍ കാറ്റുകള്‍ ചുറ്റി ഇടവഴികള്‍ തെണ്ടി നടന്നു

പേക്രോം പോക്രോം .. ജും തക പേക്രോം പോക്രോം ..!!
പേക്രോം പോക്രോം .. തക തൈ പേക്രോം പോക്രോം ..!!

ഇടി - വെട്ടാന്‍ കോടാലിയുമായ് ഇടി വളരും കാട്ടിന്നുള്ളില്‍
വഴി തെറ്റിയലഞ്ഞൊരു വേടന്‍ വയര്‍ പിളരെ പാട്ടുകള്‍ പാടി..
ഇടിവേരുകള്‍ മാന്തിയടുക്കി.. തടി കൊട്ടി താളം കൂട്ടി..
മഴയത്തിരുളുരുളുകള്‍ പൊട്ടി.. മദായനകള്‍ ചിന്നം കൂക്കി.!

പേക്രോം പോക്രോം .. താതിത്തകതക പോക്രോം ..!!
പേക്രോം പോക്രോം .. തക ധിമി പേക്രോം പോക്രോം ..!!

അലറലറി തിരകളുണര്‍ ന്നു പുഴകളിലെ കടലുകളെത്തി
അലയേന്തിപ്പുലരിയുമെത്തി പല ചാലുകള്‍ വെട്ടമൊലിച്ചു
തിരമാലകള്‍ വേലികളേറി നുര തുപ്പി തീരമണഞ്ഞു..
പല താളം തീരത്താളം പല കോടി പ്രാന്തന്‍ താളം

ധും തക തക ധും തക തക ധും തക ധും തക ധും തക (15)

കവിള്‍ നിറയെ കഥകളുമായി കരിമേഘപ്പെരുമഴ തുടരേ
പെരുവഴിയുടെ ഹാങ്ങോവറുകളില്‍ ഒരു തവള മലച്ചു കിടപ്പൂ..

പേക്രോം ... .. സമയമാം .. പോക്രോം ..
രഥത്തില്‍ ഞാന്‍ .. പേക്രോം സ്വര്‍ ഗയാത്ര ....... ധും തക.. തക .. ധും !

<: രാത്രി മോന്തിയ വെളിച്ചത്തില്‍ മായം ഉണ്ടയിരുന്നു എന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെളിപ്പെടുകയുണ്ടായി >

ഈ കവിതക്കു ശേഷം ഒരു നിമിഷം മൌനം ആചരിക്കുക !
അതിനു ശേഷം അഖിലലോക പോക്കച്ചികളോടുള്ള ഈ ഐക്യധാര്‍ഢ്യ പ്രതിജ്ഞ ഉറക്കെ ചൊല്ലുക..

പോകുക പോകുക പൊക്കാച്ചികളേ.. നേരമുദിക്കും ദിക്കുകള്‍ തേടി..
നീരു വിതക്കും നേരുകള്‍ കൂക്കാന്‍ പോകുകയെന്നും മുന്നോട്ട്..
ലക്ഷം ലക്ഷം പിന്നാലെ.. പേക്രൊം പോക്രൊം പിന്നാലെ...

11 comments:

Sreejith K. said...

കത്രീനച്ചേട്ടത്തീ, പോക്കാച്ചിത്തവളപുരാണം കലക്കി. ഈ സൈസ് ഇനിയും പോരട്ടെ. സ്വയമായി പാടിക്കേള്‍പ്പിക്കുകയാണെങ്കില്‍ ഇനിയും പൊടിപൊടിക്കും.

Rasheed Chalil said...

ക്രോം.. ക്രോം... തവളപുരാണം അസ്സലായി. കുടൊത്രം കത്രീന ഭായ് (ബഹന്‍) സ്വാഗതം ബൂലോഗത്തേക്ക്.

Sreejith K. said...

ഈ കവിത ഇവിടേയും കാണുന്നുവല്ലോ? ആരാണ് ആദ്യം എഴുതിയതെന്നറിഞ്ഞിരുന്നെങ്കില്‍ മറ്റേയിടത്ത് പോയി അടിയുണ്ടാക്കാമായിരുന്നു. ;)

http://kaliyambi.blogspot.com/2006/09/blog-post_115863126542202807.html

പൊന്നപ്പന്‍ - the Alien said...

എല്ലാം കത്രീന ചേട്ടത്തിയുടെ ഒരു ലീലാവിലാസമല്ലേ.. ഒന്നായ തവളയെ രണ്ടെന്നു കാണാതെ ജിത്തേ.. അതൊരു സഹ ബ്ലോഗ്ഗര്‍ ആണെന്നു കരുതിക്കോളൂ..

Lekshmi V said...

ഡാ‍.. പൊന്നപ്പാ..അല്ല തങ്കപ്പാ..സഹബ്ലൊഗറേ.. ആ കവിത ബ്ലാക്കില്‍ തൂക്കി വിറ്റല്ലേ??

പൊന്നപ്പന്‍ - the Alien said...

കത്രീനോ, കാശു ഞാന്‍ തരാമെന്നേ.. ഒരു അത്യാവശ്യം വന്നപ്പോ ചെയ്തു പോയതാ.. തത്കാലം ഒന്നു ക്ഷമിക്കൂ.. :)

Sreejith K. said...

കത്രീന - പൊന്നപ്പന്‍ സംഘട്ടനം ഉദ്വേഗജനകമായ ഒരു നിലയിലെത്തി നില്‍ക്കുന്നു. നാട്ടുകാരേ ഓടി വരൂ. നല്ല അടി കാണണമെങ്കില്‍ വേഗം വരൂ.

ടിക്കറ്റ് നിരക്ക് 10 രൂപ മാത്രം. രണ്ട് ടിക്കറ്റ് ഒന്നിച്ചെടുത്താല്‍ ഒന്ന് ഫ്രീ. ടിക്കറ്റെടുക്കുന്നവര്‍ക്ക് മാത്രം പ്രവേശനം.

ബിന്ദു said...

ആരാദ്യം എഴുതി എന്ന കാര്യത്തില്‍ ഒരു തീരുമാനമാവുമ്പോള്‍ പറയണേ.. ഒരടി തരാനാ.കയ്യടി.:)സ്വാഗതം.

തണുപ്പന്‍ said...

പോക്രോം പോക്രോ വന്നാട്ടെ ബൂലോഗത്ത് വന്നാട്ടെ,

ആരാണാ ഘടനോല്‍കജവും ഘടിക്രൂരവുമായ കോപ്പി റൈറ്റ് മോഷണം നടത്തിയത്? വരുവിന്‍ ടിക്കറ്റുകള്‍ വാങ്ങി ലൈവായി കണ്ടാസ്വദിക്കിന്‍ !!

എടേ ശ്രീജിയേ, കുറച്ച് ടിക്കറ്റ് എനിക്കും താടേയ്, ബ്ലാക്കില്‍ വിറ്റ് തരാം .

പൊന്നപ്പന്‍ - the Alien said...

ജിത്തേ, തണുപ്പോ, ടിക്കറ്റ് ഉണ്ടേല്‍ കുറച്ചെനിക്കും കൂടി.. കവിത വിറ്റ കാശു ഒന്നിനും തികഞ്ഞില്ലെന്നേ.. ഇതും കൂടെ ബ്ലാക്കിനു വിറ്റു നോക്കാം. പിന്നെ ഈ കാര്യം കത്രീന അറിയണ്ട കെട്ടോ.. വെറുതെ എന്തിനാ അതിനും കൂടെ കമ്മീഷന്‍ കളയുന്നത്

Anonymous said...

തണുപ്പോ, ജിത്തേ, നിഗ്ങള്‍ക്കൊന്നും ഒരു പണിയും ഇല്ലേ? ഈ പോക്കാച്ചി പൊന്നപ്പ ചരിതം കേട്ട് കമന്റെഷുതാനല്ലാ‍ാതെ?